Post Category
ഗവ. ഐ.ടി.ഐ മാള പ്രവേശനം: ഓൺലൈൻ അപേക്ഷാ തീയതി നീട്ടി
കെ. കരുണാകരൻ സ്‌മാരക ഗവ. ഐ.ടി.ഐ മാളയിൽ 17 എൻ.സി.വി.ടി (NCVT) അംഗീകൃത കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. താത്പര്യമുള്ളവർക്ക് www.itiadmissions.kerala.gov.in വെബ്‌സൈറ്റ് വഴി ജൂലൈ ആറ് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം തൊട്ടടുത്തുള്ള ഐ.ടി.ഐകളിൽ നേരിട്ടെത്തി ജൂലൈ ഒമ്പതിനകം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഫോൺ- 0480 2893127, 9995121251, 9446218047.
date
- Log in to post comments