Post Category
ഔഷധസസ്യ ബോർഡിൽ അന്യത്ര സേവനം
സംസ്ഥാന ഔഷധസസ്യ ബോർഡിൽ ക്ലാർക്ക് തസ്തികയിലേക്ക് അന്യത്ര സേവന (ഡെപ്യൂട്ടേഷൻ) വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ (ഡി.സി.എ.)യും ആണ് യോഗ്യത. ശമ്പള സ്കെയിൽ 26,500-60,700 ആണ്. ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രംാ സഹിതം അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണ്ണൂർ റോഡ്, തിരുവമ്പാടി പി.ഒ., തൃശ്ശൂർ - 680022 എന്ന വിലാസത്തിൽ ജൂലൈ 31 വൈകിട്ട് 5 നകം ലഭിക്കണം.
പി.എൻ.എക്സ്. 2345/2026
date
- Log in to post comments