Skip to main content

ക്ലീനർ, വാച്ചർ കം മൾട്ടിപർപ്പസ് വർക്കർ വാക്ക്-ഇൻ ഇന്റർവ്യൂ

സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ക്ലീനർവാച്ചർ കം മൾട്ടിപർപ്പസ് വർക്കർ തസ്തികകളുടെ ഓരോ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിനായി ജൂലൈ 7-ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ കോൺഫറൻസ് ഹാളിൽ രാവിലെ 11 മുതൽ 12 വരെയാണ് വാക്ക് ഇൻ ഇന്റർവ്യൂ. നിശ്ചിത സമയത്തിന് ശേഷം എത്തുന്നവരെ പരിഗണിക്കില്ല. ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. 21 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ അനുവദിച്ചിട്ടുള്ള പ്രായപരിധി ഇളവ് അർഹരായ ഉദ്യോഗാർഥികൾക്ക് നിലവിലെ ചട്ടങ്ങൾ പ്രകാരം ലഭിക്കും. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്:  0471-2463746.

പി.എൻ.എക്‌സ്. 2346/2026

date