Skip to main content

പുസ്തകങ്ങൾ ഡിസ്കൗണ്ടിൽ

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സാമൂഹശാസ്ത്ര ചിന്തകർ, അടിസ്ഥാന ചലച്ചിത്ര സിദ്ധാന്തങ്ങൾ, ഹസ്തലിഖിത വിജ്ഞാനീയം, ഇലക്ട്രോണിക്സ് മാധ്യമ വിജ്ഞാനകോശം, സാമൂഹികക്ഷേമവും വികസനവും, താരതമ്യസാഹിത്യ വിജ്ഞാനകോശം, ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യം, കേരളത്തിന്റെ പാരിസ്ഥിതികചരിത്ര വിജ്ഞാനകോശം, സമുദ്രജൈവവൈവിധ്യവും സമ്പദ് വ്യവസ്ഥയും, വിവർത്തനപഠനം, കാലാവസ്ഥാവ്യതിയാനം, ചലച്ചിത്ര നിർമ്മാണവും സാങ്കേതികതയും, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ എന്നീ ലഘുവിജ്ഞാനകോശങ്ങളും സൂക്ഷ്മ ജീവികൾ, ബഹിരാകാശയാത്ര, കാലഘട്ടത്തെ അതിജീവിച്ച ചലച്ചിത്രങ്ങൾ, മാലിന്യനിർമ്മാർജനവും മാതൃകകളും, റോബോട്ടിക്സ്, ഉഭയജീവികൾ, സമുദ്രവിജ്ഞാനീയം എന്നിങ്ങനെ ഏഴ് ബാലവിജ്ഞാനകോശങ്ങളും മുഖവിലയിൽ നിന്നും 25 ശതമാനം പ്രത്യേക ഡിസ്കൗണ്ടിൽ ലഭിക്കും. തിരുവനന്തപുരം ഡി.പി.ഐ ജംഗ്ഷനിൽ സഹകരണഭവൻ 10-ാം നിലയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിൽ നേരിൽ വന്നോ keralasiepsales@gmail.com ലോ 0471 2323303 ലോ ബന്ധപ്പെട്ട് വിശദവിവരങ്ങൾ അന്വേഷിക്കാം.

പി.എൻ.എക്‌സ്. 2349/2026

date