Post Category
ജൂനിയര്‍ റസിഡന്റ് നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം (ഒരു വര്‍ഷം) നടത്തും. യോഗ്യത: ടി.സി.എം.സി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദം. പ്രായപരിധി: 40 വയസ്. (എം.ബി.ബി.എസ് പാര്‍ട്ട് ഒന്നും രണ്ടും മാര്ക്ക്ലിസ്റ്റ്), മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജൂലൈ 15 രാവിലെ 11ന് കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.ഫോണ്‍: 0474 2572572.
date
- Log in to post comments