Skip to main content

*കായികാധ്യാപക നിയമനം*

സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓടപ്പള്ളം, ചേനാട് ഗവ. ഹൈസ്‌കൂളിൽ താത്കാലികാടിസ്ഥാനത്തിൽ കായികാധ്യാപക  നിയമനം നടത്തുന്നു. ബി.പി.എഡ് അല്ലെങ്കിൽ എം.പി.എഡ് തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. പ്രതിമാസ ഓണറേറിയം 15,000 രൂപ. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ എന്നിവയുമായി ജൂലൈ 10 രാവിലെ 9.30ന് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9447887798

date