Skip to main content

ഫോറസ്ട്രി ക്ലബ്ബുകളുടെ ഔദ്യോഗിക ലോഗോ പ്രകാശനവും ഏകദിന ശില്‍പശാലയും സംഘടിപ്പിച്ചു

മലപ്പുറം സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കൂള്‍ ഫോറസ്ട്രി ക്ലബ്ബുകളിലെ ഗ്രീന്‍ കണ്‍സര്‍വേറ്റര്‍മാര്‍/അസിസ്റ്റന്റ് ഗ്രീന്‍ കണ്‍സര്‍വേറ്റര്‍മാര്‍ എന്നിവര്‍ക്കായി ഏകദിന ശില്പശാലയും കേരള വനം-വന്യജീവി വകുപ്പിന്റെ ഔദ്യോഗിക ഫോറസ്ട്രി ക്ലബ്ബ് ലോഗോയുടെ വിതരണവും കോട്ടപ്പടി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.പി.സ്മിജി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് കെ.എ. മുഹമ്മദ് സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍, ജി. ധനിക്‌ലാല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ യമുന, 2025 വനമിത്ര പുരസ്‌കാര ജേതാവ് ജോളി ജോസഫ്, കോഴിക്കോട് വിജിലന്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വി.പി. ജയപ്രകാശ്, നാഷണല്‍ ഗ്രീന്‍ ക്രോപ്‌സ് ജില്ലാകോഡിനേറ്റര്‍ ഒ. ഹമീദലി, മറ്റ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഫോറസ്ട്രി ക്ലബ്ബുകളുടെ ലോഗോ വിതരണം മലപ്പുറം നഗരസഭ വൈസ് ചെയര്‍മാന്‍ ജി. ജിതേഷ് അനില്‍ നിര്‍വഹിച്ചു.

date