Post Category
ആന്റി റാഗിംഗ്, ലഹരി വിരുദ്ധ നിയമബോധവല്‍ക്കരണം-ക്ലാസ്സ് നടത്തി
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി 'ആന്റി റാഗിംഗ് ലഹരി വിരുദ്ധ നിയമ ബോധവല്‍ക്കരണ' ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ അഡ്വക്കറ്റ് ഷാക്‌സ്. എം ടി ക്ലാസ് നയിച്ചു. ഏഇക സൂപ്രണ്ട് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ശ്രീ.ഉണ്ണികൃഷ്ണന്‍, ശ്രീമതി. നിഷിബ,പാരാ ലീഗല്‍ വളണ്ടിയര്‍ യു. ശ്രീ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments