ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ: അപേക്ഷ 31 വരെ
കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന ത്രിവത്സര ഹാന്‍ഡ്‌ലൂം&ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2026 ജൂലൈ1-ന് 15 വയസിനും 23 വയസിനും മധ്യേ ആയിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്. 20% സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍ പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ കേരള ഗവണ്‍മെന്റ് സംവരണതത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കാം.
കണ്ണൂരിലെ ആകെയുള്ള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്കും തമിഴ്‌നാട്-6, കര്‍ണ്ണാടക-2, പോണ്ടിച്ചേരി-2, എന്നീ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സേലം-17, വെങ്കിടഗിരി-3, ഗഡക്-3 എന്നീ അനുപാതത്തിലും പ്രവേശനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:- 9188944276
ഇമെയില്‍: www.iihtkannur.ac.in
- Log in to post comments