Post Category
പി.എം. യശസ്വി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സര്‍ക്കാർ/ സര്‍ക്കാർ എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാർഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പി.എം. യശ്വസി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഫോർ ഒ.ബി.സി, ഇ.ബി.സി & ഡി.എൻ.റ്റി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുടെ സര്‍ക്കുലർ www.egrantz.kerala.gov.in ല്‍ ലഭ്യമാണ്. സ്കൂളുകളില്‍ നിന്നും ഡാറ്റാ എന്‍ടി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളില്‍ ബന്ധപ്പെടണം.
പി.എൻ.എക്‌സ്. 2377/2026
date
- Log in to post comments