Skip to main content

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. സബിദ ബീഗത്തിന്റ നേതൃത്വത്തില്‍   പുനലൂര്‍, അഞ്ചല്‍ ഉപജില്ലകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ് നടത്തി. അഞ്ചല്‍ സര്‍ക്കാര്‍   ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഈസ്റ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റ ഭാഗമായിട്ടാണ്   ക്ലാസ്സ് സംഘടിപ്പിച്ചത്.

  അഞ്ചല്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍   എ. ജാഫറുദ്ദീന്‍, പുനലൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ആര്‍.എസ് ബിജുകുമാര്‍, നൂണ്‍മീല്‍ ജില്ലാ സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍   പങ്കെടുത്തു.
 

 
 

date