Post Category
പോളിടെക്നിക് ഡിപ്ലോമ അവസാന അലോട്ട്മെന്റ് ലിസ്റ്റ് ജൂലൈ 6ന് ; ജൂലൈ 10-നകം പ്രവേശനം നേടണം
ഗവൺമെന്റ്, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി., കേപ്പ്, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് ജൂലൈ 6ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ജൂലൈ 10 വൈകുന്നേരം 4ന് മുൻപായി അതത് സ്ഥാപനങ്ങളിൽ മുഴുവൻ ഫീസുമടച്ച് പ്രവേശനം നേടണം.
ഉയർന്ന ഓപ്ഷനുവേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്മെൻറ്റ് ലഭിച്ച സ്ഥാപനങ്ങളിൽ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ അഡ്മിഷൻ റദ്ദാകുമെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആന്റ് റിസർച്ച് അറിയിച്ചു. എന്നാൽ, നേരത്തെ ഫീസടച്ച് അഡ്മിഷൻ എടുത്ത വിദ്യാർഥികൾക്ക് ഇത് ബാധകമല്ല.
പി.എൻ.എക്സ്. 2387/2026
date
- Log in to post comments