Post Category
പരാതി പരിഹാര അദാലത്ത്
തിരുവനന്തപുരം ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയും പാങ്ങോട് മിലിട്ടറി സ്റ്റേഷൻ/ ജില്ലാ സൈനിക വെൽഫെയർ ഓഫീസും സംയുക്തമായി ഓഗസ്റ്റിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ ഭടൻമാർ, കുടുംബാംഗങ്ങൾ, വിമുക്ത ഭടൻമാർ നേരിടുന്ന പ്രശ്‌നങ്ങൾ കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജൂലൈ 30 വരെ പരാതികൾ സ്വീകരിക്കും. പരാതികൾ ജില്ലാ സൈനിക് വെൽഫയർ ഓഫീസിൽ പവർത്തിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക്കിൽ സമർപ്പിക്കാം. ഫോൺ: 9995894426.
പി.എൻ.എക്‌സ്. 2403/2026
date
- Log in to post comments