Skip to main content
സുൽത്താൻ ബത്തേരി ഗവ സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വോയേജ് 2026 മുൻസിപ്പാലിറ്റി ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങള്‍ നൽകി ഉദ്ഘാടനം ചെയ്യുന്നു

*പ്രവേശനോത്സവം 'വോയേജ് 2026' സംഘടിപ്പിച്ചു*

സുൽത്താൻ ബത്തേരി ഗവ സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി (വൊക്കേഷണൽ ) വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വോയേജ് 2026 സംഘടിപ്പിച്ചു. സുൽത്താൻബത്തേരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങള്‍ നൽകി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് കാര്യം സ്ഥിരം സമിതി അധ്യക്ഷ വി കെ ഷിഫാനത്ത് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഡോ. എസ് സന്ധ്യ അക്കാദമിക വിശദീകരണം നടത്തി. ഹയർ സെക്കന്‍ഡറി വൊക്കേഷണൽ കോഴ്സുകള്‍ കരിയർ മാസ്റ്റർ എ.ടി ഷൈജു പരിചയപ്പെടുത്തി. വിദ്യാർത്ഥികൾക്കുള്ള വിവിധ തരം സ്കോളർഷിപ്പുകളെ കുറിച്ച് പി.പി മുഹമ്മദ് നൗഫൽ ബോധവത്കരണം നടത്തി. പ്രിൻസിപ്പല്‍ അമ്പിളി നാരായണൻ, പിടിഎ പ്രസിഡന്‍റ് ടി.കെ ശ്രീജൻ, പ്രധാനധ്യാപിക ബിജി വർഗീസ് , എസ് എം സി ചെയർമാൻ സുഭാഷ്  ബാബു, എം പി ടി എ പ്രസിഡന്‍റ് സ്മിതാ ദിനേശ്, അധ്യാപകരായ കെ.എ അശ്വതി, ഡി.കെ സിന്ധു, സാന്ദ്ര സ്റ്റീഫൻ, ഡോ. അഞ്ജു പൗലോസ് എന്നിവർ സംസാരിച്ചു.

date