Post Category
*വീടുകൾക്ക് തറക്കല്ലിട്ടു*
സംസ്ഥാന സർക്കാറിന്റെ അംബേദ്ക്കർ ഊരുവികസന പദ്ധതിയുടെ ഭാഗമായി മാടക്കുന്ന് ഉന്നതിയിൽ നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് രജിത സി.സി നിർവഹിച്ചു. ഉന്നതിയുടെ വികസനത്തിനായി നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായാണ് വീടുകൾ നിർമിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലീലാമ്മ ജോസഫ് അധ്യക്ഷയായി. ജനപ്രതിനിധികളായ വി.ആർ ബാലൻ, ജസ്റ്റിൻ സിറിയക്ക്, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എം.ജി അനിൽകുമാർ, സി.സി തങ്കച്ചൻ, ടി.എം ജോൺ, ആന്റണി പാറയിൽ, ഉദയൻ, മനോഹരൻ, എം.വി ശാരദ എന്നിവർ സംസാരിച്ചു.
date
- Log in to post comments