*മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിങ്, ആര്.ജെ ട്രെയിനിങ്, ഡബ്ബിങ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷന് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്സ്. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സെന്ററില്‍ ചേരാം. രണ്ടര മാസമാണ് കാലാവധി. ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്സിന്റെ ഫീസ് 25000 രൂപയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്ലാസ്. പ്രായപരിധിയില്ല. അടിസ്ഥാനയോഗ്യത പ്ലസ് ടു. അപേക്ഷ https://forms.gle/LeRpMN7Xvje8S9pVA എന്ന ലിങ്കിലൂടെ നല്‍കാം. ലിങ്ക് അക്കാദമി വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 15. വിശദവിവരത്തിന് www.kma.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484-2422275, 6282919398 (കൊച്ചി), 9744844522 (തിരുവനന്തപുരം).
- Log in to post comments