കര്‍ഷകസഭയും ഞാറ്റുവേല ചന്തയും
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ കര്‍ഷകരെ സംഘടിപ്പിച്ച് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അധ്യക്ഷനായി. വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജെയ്‌സി കോശി അയ്യനേത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രാജന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സി സുമേഷ്, വാര്‍ഡ് അംഗങ്ങളായ സോജി പി ജോണ്‍, ലേഖ അജയകുമാര്‍, മിനി സി അജയന്‍, കൃഷി ഓഫീസര്‍ അനില റ്റി ശശി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എസ് ബിജു, കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷകരുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍, പച്ചക്കറികള്‍, തൈകള്‍ തുടങ്ങിയവയുടെ വില്‍പനയും സൗജന്യ പച്ചക്കറി തൈ വിതരണവും നടത്തി.
ചിത്രം:
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച കര്‍ഷകസഭയില്‍ പ്രസിഡന്റ് ബീന സോമന്‍ പച്ചക്കറിതൈ വിതരണം ചെയ്യുന്നു
- Log in to post comments