Post Category
ഐ ടി ഐ പ്രവേശനം
പന്തളം സര്‍ക്കാര്‍ ഐ ടി ഐ യില്‍ 2026-28 അധ്യയന വര്‍ഷത്തേക്ക് മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (രണ്ട് വര്‍ഷം), ഇലക്ട്രീഷ്യന്‍ (രണ്ട് വര്‍ഷം), പ്ലംബര്‍ (ഒരു വര്‍ഷം) എന്നീ എന്‍.സി.വി.റ്റി ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും പ്ലംബര്‍ ട്രേഡിലേക്ക് പത്ത് തോറ്റവര്‍ക്കും അപേക്ഷിക്കാം. 80 ശതമാനം സീറ്റ് പട്ടികജാതി, 10 ശതമാനം പട്ടിക വര്‍ഗം, 10 ശതമാനം മറ്റുള്ളവര്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പ്രവേശനം നേടുന്നവര്‍ക്ക് ഉച്ചഭക്ഷണം, പോഷകാഹാരം, സ്‌റ്റൈപന്റ്, ലെംപ് സം ഗ്രാന്റ്, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും, ദൂരപരിധി അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. അവസാന തീയതി ജൂലൈ 10. വെബ്‌സൈറ്റ്: https://scdditiadmission.kerala.gov.in/splash.php . ഫോണ്‍: 04734 292829, 9446444042.
date
- Log in to post comments