സെന്‍സസ് ഫീല്‍ഡ് പ്രവര്‍ത്തനം ജില്ല കലക്ടര്‍ വിലയിരുത്തി
പത്തനംതിട്ട നഗരസഭ 23-ാം വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് സെന്‍സസ് ഫീല്‍ഡ് പ്രവര്‍ത്തനം ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ വിലയിരുത്തി. സെന്‍സസ് നടപടി കൃത്യതയോടെയും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഫീല്‍ഡ് തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിലെ പുരോഗതിയും നേരിടുന്ന പ്രായോഗിക വശങ്ങളും പരിശോധിച്ചു. ദേശീയ പ്രാധാന്യമുള്ള സെന്‍സസുമായി പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കി ഉദ്യോഗസ്ഥരെ സഹായിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സെന്‍സസ് ഡയറക്ടറേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സി കെ കാര്‍ത്തിക, കലക്ടററേറ്റ് ജൂനിയര്‍ സൂപ്രണ്ട് സുനു സാമുവല്‍, പത്തനംതിട്ട നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി എന്‍ പ്രശാന്ത് കുമാര്‍, സൂപ്പര്‍വൈസര്‍ ലിജി വര്‍ഗീസ്, എന്യുമറേറ്റര്‍ ആര്‍ വി പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.
ചിത്രം:
ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ വീടുകള്‍ സന്ദര്‍ശിച്ച് സെന്‍സസ് ഫീല്‍ഡ് പ്രവര്‍ത്തനം വിലയിരുത്തുന്നു
- Log in to post comments