Post Category
പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എഞ്ചിനീയറിംഗ്, ആര്‍ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷന്‍ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്സ്. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കാലാവധി, പ്രായപരിധി ഇല്ല. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് https://forms.gle/LeRpMN7Xvje8S9pVA ല്‍ അപേക്ഷിക്കാം. അവസാനതീയതി ജൂലൈ 15. വെബ്‌സൈറ്റ്: www.kma.ac.in . ഫോണ്‍: കൊച്ചി 0484 2422275, 6282919398, തിരുവനന്തപുരം 9744844522.
date
- Log in to post comments