Post Category
കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ 2025ലെ കര്‍ഷക അവാര്‍ഡുകള്‍ക്ക് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി നല്കുന്ന അവാര്‍ഡിന് 2025-26 വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ സംസ്ഥാന അവാര്‍ഡ് ജേതാക്കളെ പരിഗണിക്കില്ല. നിശ്ചിത മാതൃകയില്‍ ജൂലൈ13ന് മുന്‍പ് അതത് കൃഷിഭവനില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.karshikakeralam.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ കൃഷിഭവനുകളിലും ലഭ്യമാണ്.
date
- Log in to post comments