Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്‌.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ​ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ​യോഗ്യത​ ​പ്ലസ് ടു. ​കാലാവധി​ ​ഒരു വർ​ഷം. സ്വയംപഠന സാമഗ്രികൾ​, സമ്പർക്ക ക്ലാസ്സുകൾ​, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്‌സിൽ ചേരുന്നവർക്ക് ലഭിക്കും. വിശദവിവരങ്ങൾ www.srccc.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.​ ​ഫോൺ: 0471 2570471, 9846033009

 ​കെൽട്രോണിൽ കോഴ്സുകൾക്ക് ഫീസ് ഇളവ് 

കെൽട്രോണിൻ്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ തിരഞ്ഞെടുക്കപ്പെട്ട വിവിധ കോഴ്സുകളിലേക്ക് ഫീസ് ഇളവുകളോടെ അഡ്മിഷൻ ആരംഭിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജെന്റ്,​ പിജിഡിസി, ​ഡിസിഎ എന്നീ കോഴ്സുകളിലാണ് പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുള്ളത്. ഈ ആനുകൂല്യം സെപ്റ്റംബർ 30 വരെയുണ്ട്. ഉദ്യോഗാർത്ഥികൾ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷിക്കണം. ഫോൺ: 0460-2205474, 9847915099.

 ​പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ 

കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻടി വഴി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ ജൂലൈ 13 നു കോളേജിൽ വെച്ച് നട​ത്തും. രജിസ്ട്രേഷൻ സമയം രാവിലെ എ​ട്ടര മുതൽ പത്ത് വരെ.​ പ്ലസ് ​ടു/വി എ​ച്ച് എസ് ഇ​, ഐ ടി ഐ / കെ ജി സി ഇ വിഭാഗത്തിൽ നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടി‌ട്ടുള്ളവർക്കും ബ്രാഞ്ച് മാറ്റവും മറ്റ് പോളിടെക്‌നിക് കോളേജുകളിൽ അഡ്‌മിഷൻ എടുത്ത് സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും അഡ്‌മിഷനിൽ പങ്കെടുക്കാം. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മതിയായ ഫീസുമായി രക്ഷിതാക്കൾ സഹിതം എത്തണം.​ വെബ്സൈറ്റ്: https://le.polyadmission.org, ​ഫോൺ: 9744340666, 9497648738, 9946484890.

 ​അപേക്ഷ ക്ഷണിച്ചു 

തളിപ്പറമ്പ് ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അദ്ധ്യായന വർഷത്തെ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് ​ കോഴ്സിന് ജുലൈ 12 വരെ അപേക്ഷി​ക്കാം. www.polyadmission.org/gci ൽ വൺ ടൈം രജിസ്ട്രേഷൻ നടത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ​ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് അടിസ്ഥാനങ്ങൾ, ബിസിനസ്സ് മാനേജ്മെന്റ്, ഓഫീസ് ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ പ്രായോഗികവും തൊഴിൽ അധിഷ്ഠിതവുമായ പരിശീലനം ലഭിക്കും. ഫോൺ: 0460 2202571, 9947365439.

ലോകകപ്പ് ഫുട്ബോൾ-ഗ്രീൻ കാർഡ് ശുചിത്വ പ്രശ്നോത്തരി മത്സരം 

ജില്ലാ ശുചിത്വ മിഷൻ്റെ ആഭിമുഖ്യത്തിൽ 'ആറാടാം കാല്പന്തിൽ പാലിക്കാം ശുചിത്വ ശീലങ്ങൾ' എന്ന പേരിൽ ഗ്രീൻ കാർഡ് ശുചിത്വ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ലോകകപ്പ് ഫുട്ബോളും ശുചിത്വവുമായി ബന്ധപ്പെടുത്തിയാണ് ക്വിസ് മത്സരം നടത്തുന്നത്. ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലുമായി രണ്ട് ഘട്ടങ്ങളായാണ് മത്സരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മത്സരത്തിൽ പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന ടീമായാണ് മത്സരിക്കേണ്ടത്. ബ്ലോക്ക് തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ​താൽപര്യമുള്ളവർ ​ജുലൈ ​10നകം അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ശുചിത്വ ചാർജ് ഓഫീസർമാർ വഴിയോ ആർ.പി.മാർ മുഖേനയോ പേര് രജിസ്റ്റർ ചെയ്യണം.

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എൻട്രൻസ് പരിശീലനം 

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഒരു വർഷത്തെ റസിഡൻഷ്യൽ മെഡിക്കൽ/ഐഐടി/എൻഐടി എൻട്രൻസ് പരിശീലനം നൽകുന്നു. ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കൻ്ററി തലത്തിൽ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85% മാർക്കോടെ ജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 41% മാർക്ക് ലഭിച്ചവരോ ആയവർക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസിനും ഫിസിക്‌സ്/കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചവർക്ക് ഐഐടി/എൻഐടി എൻട്രൻസിനും അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോം ജൂലൈ 15 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിൽ ലഭ്യമാകണം. ഫോൺ: 0497 2731081.

ഉളിക്കൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്‌കൂളുകൾക്ക് നാളെ (ജൂലൈ 9) അവധി

പ്രതികൂല കാലാവസ്ഥ സാഹചര്യത്താൽ  ഉളിക്കൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സ്‌കൂളുകൾക്കും ജൂലൈ 9 ന് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

date