Skip to main content

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി: ഗവ.മെഡിക്കല്‍ കോളേജ്, എറണാകുളം കമ്യൂണിറ്റി മെഡിസിന്‍ വിഭാഗവും എന്‍.എസ്.എസ് യൂണിറ്റും ചേര്‍ന്ന് ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ കടല്‍ക്ഷോഭബാധിത പ്രദേശമായ ചെല്ലാനത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടര്‍മാരും ഹൗസ്‌സര്‍ജന്‍മാരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന മെഡിക്കല്‍ സംഘം ചെല്ലാനം സന്ദര്‍ശിച്ച് ആരോഗ്യബോധവല്‍ക്കരണം നടത്തുകയുംശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.  

മെഡിക്കല്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റ് സമാഹരിച്ച തുകയും വസ്ത്രങ്ങളും മെഡിക്കല്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ ദുരിതബാധിതര്‍ക്ക് കൈമാറി.  

date