Post Category
തീയതി നീട്ടി
സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് 12-ാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ ജൂലൈ 31 വരെയും 60 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 7 വരെയും നീട്ടി. 9, 10, 11 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള, പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തും പഠനം പൂർത്തിയാക്കാത്തതുമായ വിദ്യാർഥികൾക്കും ഈ ബാച്ചിൽ പുനഃപ്രവേശനം നേടാം. പുനഃപ്രവേശന ഫീസ് 500 രൂപയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 2487/2026
date
- Log in to post comments