Post Category
കോഷൻ ഡെപ്പോസിറ്റിന് അപേക്ഷിക്കണം
കഴക്കൂട്ടം ഗവ. (വനിത) ഐടിഐ യിൽ 2021 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ ഒരു വർഷ കോഴ്സുകളിലെ കോഴ്സ് പൂർത്തിയാക്കിയ ട്രെയിനികളിൽ നിന്നും അഡ്മിഷൻ സമയത്ത് ഈടാക്കിയ കോഷൻ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാത്ത ട്രെയിനികൾ അവ ലഭിക്കുന്നതിനായി ജൂലൈ 18ന് മുൻപായി ഐ ടി ഐ യിൽ അപേക്ഷ സമർപ്പിക്കണം. അല്ലാത്ത പക്ഷം പ്രസ്തുത തുക സർക്കാരിലേക്ക് ഒടുക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്. 2488/2026
date
- Log in to post comments