Post Category
വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ കൺസൾട്ടന്റ് (ടെക്നിക്കൽ) ഒഴിവിലേക്ക് ജൂലൈ 14 രാവിലെ 10ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ബോട്ടണി, എൻവയോൺമെന്റൽ സയൻസ്, ഫോറസ്ട്രി, അഗ്രികൾച്ചർ എന്നിവയിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദവും മെഡിസിനൽ പ്ലാന്റ് സെക്ടറിൽ 5 വർഷത്തെ പ്രവർത്തി പരിചയവുമാണ് അത്യാവശ്യ യോഗ്യത. ഔഷധ സസ്യങ്ങളുടെ കാർഷിക സാങ്കേതികവിദ്യ/QPM ഉൽപാദനം എന്നിവയിലുള്ള പരിചയം, പരിശീലനം/വർക്ക്ഷോപ്പുകൾ/സെമിനാർ നടത്തുന്നതിൽ പരിചയം, ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള പ്രാവീണ്യം എന്നിവ അഭികാമ്യം. വയസ്സ്: 50 ൽ താഴെ. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
പി.എൻ.എക്‌സ്. 2489/2026
date
- Log in to post comments