Post Category
*പട്ടികജാതിവിഭാഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്*
ഒന്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. രണ്ടര ലക്ഷം രൂപ വരെ കുടുബവാർഷിക വരുമാനമുളള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഭിന്നശേഷിയുളള വിദ്യാർത്ഥികൾക്ക് 10 ശതമാനം തുക അധികമായി ലഭിക്കും. ക്ഷേമാധിഷ്ഠിത സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥിക്ക് മെറിറ്റ് സ്കോളർഷിപ്പിനും അർഹതയുണ്ടായാൽ രണ്ട് സ്കോളർഷിപ്പും വാങ്ങാവുന്നതാണ്. സർക്കാർ/ എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ പഠിക്കുന്നവർക്ക് അർഹതയുണ്ട്. അർഹതയുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 15 നകം സ്ഥാപനത്തിൽ നിന്നും ഇ-ഗ്രാൻറ്സ് പോർട്ടൽ മുഖേന ഫോർവേഡ് ചെയ്യാൻ സാധിക്കുന്ന രീതിയിൽ പഠിക്കുന്ന സ്കൂൾ അധികൃതർ മുമ്പാകെ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുളള രേഖകള്‍ ഹാജരാക്കണം. ഫോണ്‍- 04936203824
date
- Log in to post comments