Skip to main content

അറിയിപ്പുകൾ

 

ഫെയർ മീറ്ററുകളുടെ  മുദ്രവയ്ക്കൽ: സംസ്ഥാനതല ക്യാമ്പുകൾക്ക് ഇന്ന് (ജൂലൈ 11) തുടക്കം

​  ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആശ്വാസമായി ഫെയർ മീറ്ററുകളുടെ പുനഃപരിശോധനയ്ക്കും മുദ്രവയ്ക്കലിനുമായി ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂലൈ 11) രാവിലെ ഒൻപതിന് കൂത്താട്ടുകുളം മുനിസിപ്പൽ ടൗൺ ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി  അനൂപ് ജേക്കബ് നിർവഹിക്കും.

​നിലവിൽ ഫെയർ മീറ്ററുകൾ മുദ്രവയ്ക്കുന്നതിനായി നാൽപ്പതും അൻപതും കിലോമീറ്റർ സഞ്ചരിച്ച് ജില്ലാ കേന്ദ്രങ്ങളിൽ എത്തേണ്ടി വരുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് പ്രാദേശികമായി ക്യാമ്പുകൾ ഒരുക്കുന്നത്. 

 15 കിലോമീറ്റർ ചുറ്റളവിൽ ഈ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

 

സ്വയംതൊഴിൽ പദ്ധതി: പട്ടികജാതി വിഭാഗങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു
​പട്ടികജാതി വിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2026-27 വർഷത്തെ സ്വയംതൊഴിൽ പദ്ധതിയിലേക്ക് എറണാകുളം ജില്ലയിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അരുന്ധതിയാർ, ചക്ലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗങ്ങളിൽപെട്ടവർക്കാണ് അവസരം.
​കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, വ്യവസായം എന്നീ വകുപ്പുകളിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തിയ പ്രൊജക്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. അപേക്ഷകർ 18–50 പ്രായപരിധിയിലുള്ളവരും നിലവിൽ സ്ഥിര വരുമാനമില്ലാത്തവരുമാകണം.

ബന്ധപ്പെട്ട മേഖലയിലെ പ്രായോഗിക പരിചയവും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുമുള്ളവർക്ക് അപേക്ഷിക്കാം. 

 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.

date