അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ തിരുവനന്തപുരം മൈലം പുരുഷോത്തംഗിരി പ്രവർത്തിക്കുന്ന ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജർ ഡെവലപ്‌മെന്റ് റിസർച്ച് സെന്ററിൽ ഒരു വർഷ, ആറുമാസ, മൂന്നുമാസ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് ഇൻ യോഗ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി, എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് ഓപ്പറേറ്റർ എന്നീ കോഴ്‌സുകൾക്ക് 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാ ഫോമും വിശദമായ പ്രൊസ്‌പെക്ടസും www.srccc.in ൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലായ് 31 വരെ സമർപ്പിക്കാം. ഫോൺ. 9447699865,9895021289.
പി.എൻ.എക്‌സ്. 2507/2026
- Log in to post comments