Post Category
അപേക്ഷ ക്ഷണിച്ചു
കിറ്റ്സിന്റെ തിരുവനന്തപുരം ക്യാമ്പസിൽ ഓഗസ്റ്റ് മാസം ആരംഭിക്കുന്ന ആറു മാസ എയർപോർട്ട്/ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു/ഡിഗ്രി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ സ്റ്റൈപെൻഡോടു കൂടിയ അപ്പ്രെന്റിസ്ഷിപ് ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനികളിൽ നല്കും. അപേക്ഷകൾ www.kittsedu.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾക്ക്: 9567869722.
പി.എൻ.എക്സ്. 2522/2026
date
- Log in to post comments