അറിയിപ്പുകൾ
സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടികജാതിയിലെ ദുർബല വിഭാഗക്കാരായ അരുന്ധതിയാർ, ചക്ലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗങ്ങൾക്കായുള്ള ദുർബലവിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സ്വയം തൊഴിൽ പദ്ധതിയിലേക്ക് എറണാകുളം ജില്ലയിലെ അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയ വിശദമായ പ്രോജക്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 3 ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കുന്നതാണ്. 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള, ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ വൈദഗ്ദ്യവും പ്രായോഗിക പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയായിരിക്കണം. സ്ഥിരം തൊഴിലോ വരുമാനമോ ഉണ്ടായിരിക്കാൻ പാടില്ല. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 .
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ കൊച്ചി കലൂരിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്കൂളിൽ വിവിധ അഡ്വാൻസ്ഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി mfsekm.ihrd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ, 9497489822, 8547005004, 0484-2985252 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
ക്വട്ടേഷൻ ക്ഷണിച്ചു
മത്സ്യഫെഡ്, എറണാകുളം നെറ്റ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന മത്സ്യബന്ധന വലകളുടെ ഡൈയിംഗ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളായ അസറ്റിക് ആസിഡ്, സോപ്പ് ഓയിൽ (Soapoil) എന്നിവ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 രാവിലെ 11 മണി വരെ.
ഫോൺ: 0484-2394410
വിജ്ഞാൻവാടികളിൽ കോർഡിനേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ വിജ്ഞാൻവാടികളിൽ കോ ഓഡിനേറ്റർമാരുടെ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനമുള്ള ബിരുദധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21-നും 45-നും മധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്കാണ് അവസരം. പ്രതിമാസം 8000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. മൂവാറ്റുപുഴ, കോതമംഗലം, വടവുകോട് എന്നീ മേഖലകളിലെ വിവിധ വിജ്ഞാൻവാടികളിലേക്കാണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പരിധിയിലുള്ളവർക്ക് മാത്രമായിരിക്കും മുൻഗണന.
താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 14-ന് (ചൊവ്വ) രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2952236, 0484-2422259 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
- Log in to post comments