Skip to main content

അറിയിപ്പുകൾ

 

ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം ബോസ്റ്റൽ സ്കൂളിലെ വീഡിയോ കോൺഫറൻസിംഗ് സ്റ്റുഡിയോയുടെ വാർഷിക പരിപാലനത്തിനായി താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കൊട്ടേഷൻ ക്ഷണിച്ചു. കൊട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 10 രാവിലെ 11 വരെ.  കൂടുതൽ വിവരങ്ങൾക്ക് 0484 2421366 എന്ന ഫോൺ നമ്പറിലോ bs.ekm.prisons@kerala.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടുക.

 

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് പദ്ധതിയുടെ ആനുകൂല്യ വിതരണം സുഗമമായി നടത്തുന്നതിന് സപ്പോർട്ടിംഗ് എൻജിനീയറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 22,290 രൂപ ഹോണറേറിയം നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐടി), എം.സി.എ, എം.എസ്സി ഐടി അല്ലെങ്കിൽ എം.എസ്സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്സ്. 

 

താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 21-നകം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 
ഫോൺ : 0484-2422256.

 

പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം, ആലുവ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ  പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കുന്ന,  പോസ്റ്റ് മെട്രിക് കോഴ്സുകൾക്കോ വകുപ്പിന്റെ പരിശീലന കോഴ്സുകൾക്കോ പഠിക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് അർഹ/ജനറൽ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് അവസരം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെ മേലൊപ്പോടെ ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, പഠിക്കുന്ന സ്ഥാപനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണെങ്കിൽ ഈ ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചില്ല എന്ന 
 സാക്ഷ്യപത്രവും അവയുടെ പകർപ്പുകൾ സഹിതം ജൂലൈ 25-ന് വൈകിട്ട് 5 മണിക്ക് മുൻപായി ബന്ധപ്പെട്ട ഹോസ്റ്റലുകളിലെ റസിഡന്റ് ട്യൂട്ടർമാർക്കോ കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമർപ്പിക്കേണ്ടതാണ്. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി എറണാകുളം ഫോർ ഷോർ റോഡിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ, ഗവൺമെന്റ് പ്രസ് റോഡിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ, ആലുവ യു.സി. കോളേജിന് സമീപമുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ അല്ലെങ്കിൽ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ: 0484-2422256

date