അറിയിപ്പുകൾ
ടെൻഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ് വാഴക്കുളം ഐ.സി.ഡി.എസ്. പ്രൊജക്റ്റിന് കീഴിലുള്ള വെങ്ങോല ഗ്രാമപഞ്ചായത്തിലെ 48 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു.
താല്പര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ 'അങ്കണവാടികളിലേക്കുള്ള പാൽ വിതരണം' എന്ന് രേഖപ്പെടുത്തിയ കവറുകളിൽ 'ഐ.സി.ഡി.എസ്. സൂപ്പർവൈസർ, വെങ്ങോല ഗ്രാമപഞ്ചായത്ത്' എന്ന മേൽവിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കാം. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 ഉച്ചയ്ക്ക് 2
മണി വരെ.
ഫോൺ : 9188068633
ടെൻഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ് വാഴക്കുളം ഐ.സി.ഡി.എസ്. പ്രൊജക്റ്റിന് കീഴിലുള്ള കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 37 അങ്കണവാടികളിലേക്ക് കോഴിമുട്ട വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു.
താല്പര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ 'അങ്കണവാടികളിലേക്കുള്ള മുട്ട വിതരണം' എന്ന് രേഖപ്പെടുത്തിയ കവറുകളിൽ 'ഐ.സി.ഡി.എസ്. സൂപ്പർവൈസർ, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്' എന്ന മേൽവിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കാം. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 ഉച്ചയ്ക്ക് 2 മണി വരെ.
ഫോൺ നമ്പർ: 9847862374
മുൻഗണനാ റേഷൻ കാർഡിനായി ജൂലൈ 17 വരെ അപേക്ഷിക്കാം
അർഹരായ എല്ലാ റേഷൻ കാർഡുടമകൾക്കും മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കുന്നതിനായി ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ പോർട്ടൽ വഴിയോ അപേക്ഷ നൽകാവുന്നതാണ്.
1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടില്ലാത്തവർ, നാല് ചക്ര വാഹനം സ്വന്തമായി ഇല്ലാത്തവർ, വരുമാന നികുതി അടയ്ക്കാത്തവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമിയില്ലാത്തവർ എന്നിവരാണ് മുൻഗണനാ കാർഡിന് അർഹർ. റേഷൻ കാർഡ് ഉടമയ്ക്കും കുടുംബാംഗങ്ങൾക്കും കാർഡിന് അർഹതയുണ്ടെന്ന് പ്രസ്താവിക്കുന്ന സത്യവാങ്മൂലം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർ, വാർഡ് മെമ്പർ, സി.ഡി.എസ് മെമ്പർ തുടങ്ങിയവരെ സമീപിക്കാവുന്നതാണ്.
- Log in to post comments