Post Category
കൂടിക്കാഴ്ച ജൂലൈ 14 ന്
ജില്ലയില്‍ വിവിധ പദ്ധതികളിലെ ഒഴിവുകളിലേക്ക് രജിസ്റ്റേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും, എ.ബി.സി സെന്ററുകളിലെ ഓപ്പറേഷന്‍ തീയറ്റര്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്കും താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 14 ന് രാവിലെ 11 മുതല്‍ 12.30 വരെ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ഥികള്‍ വെറ്ററിനറി ബിരുദ സര്‍ട്ടിഫിക്കറ്റും, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റും, ഓപ്പറേഷന്‍ തീയറ്റര്‍ അസിസ്റ്റന്റ്‌റ് ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി പാലക്കാട് വി.എച്ച് റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ എത്തിച്ചേരണം.
date
- Log in to post comments