Skip to main content

ജലവിഭവ  മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി കൊച്ചിയിൽ യോഗം ചേർന്നു

 

​പെട്രോകെമിക്കൽ വ്യവസായങ്ങൾ സൃഷ്ടിക്കുന്ന ജലമലിനീകരണവും സുസ്ഥിര ജലലഭ്യത നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്ത് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. കേരള സന്ദർശനത്തിന്റെ ഭാഗമായി കമ്മറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡിയുടെ നേതൃത്വത്തിൽ കൊച്ചിയിലായിരുന്നു യോഗം. 

 

സംസ്ഥാനത്തെ ജലജീവൻ മിഷൻ പദ്ധതികളുടെ നടത്തിപ്പ്, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത സുസ്ഥിര മാലിന്യ സംസ്കരണ പ്രോജക്ടുകൾ , കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള  മാലിന്യ സംസ്കരണ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. 

 

വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങൾ പുറന്തള്ളുന്നത് തടയുക, ഭൂഗർഭ-ഉപരിതല ജലസ്രോതസ്സുകളിലെ മലിനീകരണം ഇല്ലാതാക്കുക  എന്നീ ലക്ഷ്യങ്ങൾക്കായി സ്വീകരിക്കേണ്ട നടപടികൾ യോഗം വിലയിരുത്തി.

 

വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ,  സെൻട്രൽ വാട്ടർ കമ്മീഷൻ, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, വാപ്കോസ്, ഡി.ഡി.ഡബ്ല്യു.എസ്, ബി.പി.സി.എൽ., ഫാക്ട്, എച്ച്.ഐ.എൽ., കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ടൂറിസം മന്ത്രാലയം എന്നിവടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
 

date