Skip to main content

സീതത്തോട് പഞ്ചായത്ത് വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

 

സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ 9.26 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ഉല്‍പ്പാദന മേഖലയ്ക്ക് 1.60 കോടി രൂപയും പാര്‍പ്പിട മേഖലയ്ക്ക് 1.67 കോടി രൂപയും വയോജനങ്ങള്‍ക്ക് 30 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. മാര്‍ക്കറ്റ് വികസനത്തിന് 1.23 ലക്ഷം രൂപയും ലൈഫ് മിഷന്‍ പദ്ധതിക്ക് 1.07 കോടി രൂപയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് 38 ലക്ഷം രൂപയും മെയിന്റനന്‍സ് ഗ്രാന്റ് റോഡ്, റോഡിതരം 1.67 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വനിതാ ക്ഷേമപദ്ധതിയ്ക്കായി 56 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലൈസന്‍സ് ഉള്‍പ്പെടെ ഓട്ടോ പരിശീലനം, കുട്ടികള്‍ക്ക് യൂണിഫോം, സുന്ദരബാല്യം സുഭക്ഷിതബാല്യം എന്നീ പദ്ധതികള്‍ക്കും അംഗീകാരം നേടിയിട്ടുണ്ട്.                              (പിഎന്‍പി 24/19)

date