അറിയിപ്പുകൾ
പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ്
പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകൾ പൂർത്തിയായി.
മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്‌സ് കൗൺസിലിൽ നിന്നും സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് ജൂലൈ 2 മുതൽ 6 ന് വൈകിട്ട് 5 മണിവരെ അതത് ജില്ലാ സ്പോർട്‌സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നേടാവുന്നതാണ്.
മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയ പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും, പുതിയതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്ലിമെൻററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി പുതുക്കുവാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂവൽ ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ ലഭ്യമാകുന്നതാണ്. പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗ് ഇൻ സ്പോർട്സ്(Create Candidate Login-Sports) എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗ് ഇൻ സ്‌പോർട്സ് (Candidate Login-Sports) രൂപീകരിക്കേണ്ടതാണ്.
പ്രവേശനവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്. ജൂലൈ 3 മുതൽ ജൂലൈ 7 ന് വൈകിട്ട് 4 മണിവരെ ഇത്തരത്തിൽ അലോട്ട്‌മെന്റിനായുള്ള വേക്കൻസി സമർപ്പിക്കാവുന്നതാണ്.
സപ്ലിമെന്ററി അലോട്ട് മെൻ്റിനായുള്ള വേക്കൻസി അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ
ജൂലൈ 10ന് വൈകിട്ട് 5 മണിയ്ക്ക് സ്പോർട്സ് ക്വാട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിവുകിടക്കുന്ന സീറ്റുകൾ പൊതുമെറിറ്റ് സീറ്റായി പരിവർത്തനം ചെയ്ത് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളോടൊപ്പം പ്രസിദ്ധീകരിക്കു
*സപ്ലിമെന്ററി പ്രവേശന ഷെഡ്യൂൾ
സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും : 02/07/2026 മുതൽ 06/07/2026
* ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി : 03/07/2026
* അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 07/07/2026
* സ്പോർട്സ് ക്വാട്ടാ സപ്ലിമെന്ററി അലോട്ട്മെന്റ് തീയതി : 09/07/2026
* സ്പോർട്സ് ക്വാട്ട അവസാന പ്രവേശന തീയതി : 10/07/2026
ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ: അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ കലൂരിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ' കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. 6 മാസമാണ് കോഴ്സിന്റെ കാലാവധി.
ഫോൺ: 0484-2985252, 8547005004, 9495965860
കരാർ നിയമനം
എറണാകുളം ജില്ലയിൽ ആരോഗ്യകേരളത്തിന് കീഴിൽ മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പീഡിയാട്രിക്സ്, സൈക്യാട്രി, ഫിസിയാട്രി, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഡെർമറ്റോളജി, അനസ്തേഷ്യ, ഓർത്തോപീഡിക്സ്, പൾമണോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾ ആരോഗ്യകേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ: 0484-2354737
സീറ്റൊഴിവ്
എളങ്കുന്നപ്പുഴ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ കോഴ്സുകളിൽ സീറ്റുകൾ ഒഴിവ്. പ്രവേശനം ആഗ്രഹിക്കുന്നവർ എം.ജി യൂണിവേഴ്സിറ്റിയുടെ മൂന്നാം ഘട്ട അലോട്ട്മെന്റിൽ പങ്കെടുക്കേണ്ടതാണ്. നാലാം തീയതി വരെ cap.mgu.ac.in എന്ന വെബ്സൈറ്റ് വഴി പുതുതായി രജിസ്റ്റർ ചെയ്യാനും ഓപ്ഷനുകൾ നൽകാനും അവസരമുണ്ട്. ആറാം തീയതി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് 6 മുതൽ 9 വരെയുള്ള തീയതികളിൽ കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടാം. ബി.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബി.എ ഇംഗ്ലീഷ്, ബി.എസ്സി മാത്തമാറ്റിക്സ് എന്നിവയാണ് കോളേജിൽ നിലവിലുള്ള കോഴ്സുകൾ.
- Log in to post comments