Skip to main content

ആനിക്കാട് പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം

 

ആനിക്കാട് ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരം. 4.04 കോടി രൂപയുടെ അടങ്കല്‍ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഉല്‍പ്പാദന മേഖലയില്‍ 25.19 ലക്ഷം രൂപയുടേയും സേവന പശ്ചാത്തല മേഖലകളില്‍ 70 ലക്ഷം രൂപയുടേയും ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 19 ലക്ഷം രൂപയും എസ്.സി, എസ്.ടി വിഭാഗത്തില്‍ 47 ലക്ഷം രൂപയുടേയും പദ്ധതികളുണ്ട്. റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് 1.27 കോടി രൂപയും പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 2.78 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. 14-ാം ധനകാര്യകമ്മീഷന്‍ ഗ്രാന്റായി ലഭിച്ച തുക സേവന പശ്ചാത്തല മേഖലകളില്‍ 44.26 ലക്ഷം രൂപയും വകയിരുത്തി. 2018-19 വര്‍ഷം അംഗീകാരം ലഭിച്ച നൂതനപദ്ധതിയായ മൃഗങ്ങളില്‍ ചിപ്പ് ഘടിപ്പിക്കല്‍ എന്ന പദ്ധതി പഞ്ചായത്തില്‍ നടപ്പാക്കി വരുന്നു. 2019-20 വര്‍ഷം ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലേക്ക് ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ബയോ കമ്പോസ്റ്റ്ബിന്‍ എന്ന പദ്ധതിയും നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. കൂടാതെ അങ്കണവാടിക്കും എംസിഎഫിനും പുതിയ കെട്ടിടവും പണി പൂര്‍ത്തീകരിച്ചു. ഈ വര്‍ഷം നൂറ് ശതമാനം പദ്ധതി വിഹിതം ചിലവഴിക്കുന്നതിനാണ് പഞ്ചായത്ത് തയ്യാറെടുക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിയാക്കത്ത് അലിക്കുഞ്ഞ് പറഞ്ഞു.                     (പിഎന്‍പി 25/19)

date