Post Category
ഡിപ്ലോമ റഗുലര്‍ പ്രവേശന കൗണ്‍സിലിംഗ്
ജില്ലയിലെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/കേപ്/സെല്‍ഫ് ഫിനാന്‍സിംഗ് പോളിടെക്നിക്കുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 15, 16, 17 തീയതികളില്‍ വെണ്ണിക്കുളം എം വി ജി എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ നടക്കുന്ന അഭിമുഖത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ റഗുലര്‍ പ്രവേശന റാങ്ക് പട്ടികയില്‍ ഉള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് കൗണ്‍സിലിംഗ് രജിസ്‌ട്രേഷന്‍ ചെയ്തവരുമായ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം ഹാജരാകണം. വെബ്‌സൈറ്റ്: www.polyadmission.org/regular . ഫോണ്‍: 0469 2650228.
date
- Log in to post comments