Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി അസോസിയേഷന്‍ ഓഫ് മെയില്‍ നഴ്സസ് ചിക്കാഗോ (മാമന്‍സ്) അംഗങ്ങള്‍ സമാഹരിച്ച 4376 ഡോളര്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. സംഘടനയ്ക്ക് വേണ്ടി ടി.എം തോമസ്, റോബിന്‍ തോമസ്, മനോജ് മാത്യൂസ് എന്നിവരാണ് തുക കൈമാറിയത്.
ഏഴംകുളം തൊടുവക്കാട് പ്രവാസി റസിഡന്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍ സമാഹരിച്ച 25000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. അസോസിയേഷന്‍ പ്രസിഡന്റ് ജോമോന്‍, എക്സിക്യുട്ടീവ് അംഗം ഷെറിന്‍ എന്നിവരാണ് ചെക്ക് കൈമാറിയത്. (പിഎന്‍പി 26/19)
date
- Log in to post comments