Post Category
ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത 2026 ജൂലൈ മാസം തൃശ്ശൂര്‍, മൂവാറ്റുപുഴ, കോട്ടയം എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. ജൂലൈ 21, 22 ദിവസങ്ങളില്‍ രാവിലെ 10.30 ന് തൃശ്ശൂര്‍ കോണ്‍ഫറന്‍സ് ഹാള്‍, ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് സിറ്റിംഗ്.
ജൂലൈ 23 രാവിലെ 10.30 ന് മൂവാറ്റുപുഴ കോണ്‍ഫറന്‍സ് ഹാള്‍, വൈ.എം.സി.എ മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ സിറ്റിംഗ് നടക്കും. ജൂലൈ 24 രാവിലെ 10.30 ന് കോട്ടയം മിനി കോണ്‍ഫറന്‍സ് ഹാള്‍, പി.ഡബ്യൂ റെസ്റ്റ് ഹൗസ് കോട്ടയം എന്നിവിങ്ങളിലും സിറ്റിംഗ് നടക്കും. ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുളള പുതിയ പരാതികള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2300362
date
- Log in to post comments