Post Category
പട്ടികവർഗ വിദ്യാർത്ഥികൾക്ക് ധനസഹായം
എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ഡിഗ്രി പരീക്ഷകളിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കോട്ടയം ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് മാർക്ക് ലിസ്റ്റ്, ജാതി സർട്ടിഫിക്കറ്റ്, വിദ്യാർത്ഥിയുടെ ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ജൂലൈ 27 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസുമായി ബന്ധപ്പെടാം.ഫോൺ : 04828-202751, ഇ-മെയിൽ: itdpkpty@gmail.com
date
- Log in to post comments