Skip to main content

സ്വാശ്രയ ഡി.എല്‍.എഡ്. അഭിമുഖം

ജില്ലയിലെ വിവിധ സ്വാശ്രയ ഡി.എല്‍.എഡ് സ്ഥാപനങ്ങളിലേക്കുള്ള 2026-28 അധ്യയന വര്‍ഷത്തെ സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിലേക്കുള്ള പ്രവേശന അഭിമുഖം ജൂലൈ 17-ന് തേവള്ളി മലയാളി സഭ എന്‍.എസ്.എസ്. യു.പി. സ്‌കൂളില്‍ നടത്തും. സയന്‍സ് ബാച്ചിന് രാവിലെ 10 മണിക്കും, ഹ്യൂമാനിറ്റീസ് ബാച്ചിന് 11 മണിക്കും, കൊമേഴ്‌സ് ബാച്ചിന് 12 മണിക്കുമാണ് അഭിമുഖം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍   യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം.   റാങ്ക് ലിസ്റ്റ് ddeklm.blogspot.com ലും കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധികരിച്ചിട്ടുണ്ട്.
 

 

date