Post Category
അനധികൃതമായി സൂക്ഷിച്ച വാണിജ്യ സിലിണ്ടറുകൾ പിടിച്ചെടുത്തു
അനധികൃത എൽ.പി.ജി സംഭരണവും വിതരണവും തടയുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് പൂജപ്പുരയിലെ ഒരു ഗ്യാസ് സ്റ്റൗവ് റിപ്പയർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വാണിജ്യ സിലിണ്ടറുകൾ പിടിച്ചെടുത്തു.19 കിലോഗ്രാം തൂക്കം വരുന്ന എട്ട് സിലിണ്ടറുകളാണ് കണ്ടെത്തിയത്.
പരിശോധനയിൽ എൽ.പി.ജി സിലിണ്ടറുകൾ സൂക്ഷിക്കുന്നതിനുള്ള നിയമാനുസൃത അനുമതി ഈ സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തി. നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് കസ്റ്റഡിയിലെടുത്ത സിലിണ്ടറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി അംഗീകൃത എൽ.പി.ജി വിതരണ ഏജൻസിക്ക് കൈമാറി. ജില്ലയിൽ വരും ദിവസങ്ങളിലും വ്യാപക പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
date
- Log in to post comments