ക്വട്ടേഷൻ ക്ഷണിച്ചു
ഒരു യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് ലഭിക്കുന്നതിന് ഫിഷറീസ് വകുപ്പ് ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലയിൽ ജൂലൈ 31 അർദ്ധ രാത്രി മുതൽ 2027 ജൂൺ 9 അർദ്ധ രാത്രി വരെ കടൽ പട്രോളിംഗിനും കടൽരക്ഷാ പ്രവർത്തനങ്ങൾക്കുമാണ് ബോട്ട് വേണ്ടത്.
51 അടിയോ അതിൽ കൂടുതലോ നീളമുള്ളതും ഉരുക്കു കൊണ്ട് നിർമ്മിച്ചതുമായിരിക്കണം ബോട്ട്. ഏത് പ്രതികൂല കാലാവസ്ഥയിലും കടലിൽ തെരച്ചിലിനും പട്രോളിംഗിനും പോകുവാൻ അനുയോജ്യമായിരിക്കണം. എഞ്ചിൻ അഞ്ച് വർഷത്തിൽ താഴെ പഴക്കമുളളതായിരിക്കണം. എഞ്ചിൻ കപ്പാസിറ്റി 250 എച്ച്.പി.യിൽ കുറയാത്തതും എഞ്ചിൻ ആർ.പി.എം 2500-ൽ കുറയാത്തതുമായിരിക്കണം.
ബോട്ടിലെ ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. വെസൽ ട്രാക്കിംഗ് സംവിധാനമുള്ളതും നാവിക് ഉപകരണം ഘടിപ്പിച്ചതും സാറ്റലൈറ്റ് ഫോൺ ലഭ്യമായിട്ടുള്ളതും കളർ കോഡിംഗ് ഏർപ്പെടുത്തിയതും അവർലി മീറ്റർ ഘടിപ്പിച്ചതുമായ ബോട്ടുകൾക്ക് മുൻഗണന ഉണ്ടായിരിക്കും.
ക്വട്ടേഷനുകൾ ഇന്ന് (ജൂലൈ 16) ഉച്ചയ്ക്കു ശേഷം 3 മണിയ്ക്ക് മുമ്പ് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കണം. വിലാസം: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, വിഴിഞ്ഞം, തിരുവനന്തപുരം-695521. കൂടുതൽ വിവരങ്ങൾക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
- Log in to post comments