Post Category
സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
9, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പട്ടികജാതി വകുപ്പ് നൽകുന്ന സെൻട്രൽ പ്രീ മെട്രിക് സ്‌കോളർഷിപ്പ് (കമ്പോണന്റ് ഒന്ന്) അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സർക്കാർ മാർഗനിർദ്ദേശ പ്രകാരം കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപ വരെയുള്ള ഇ ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ അല്ലെങ്കിൽ എയ്ഡഡ് അല്ലെങ്കിൽ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
സ്ഥാപനത്തിന് യു.ഡി.ഐ.എസ്.ഇ, വിദ്യാർത്ഥികൾക്ക് ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് എന്നിവ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments