Skip to main content

അറിയിപ്പുകൾ

താത്ക്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ പദ്ധതിക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 
 ഡിപ്ലോമ ഇൻ ഫാർമസി , ബി.ഫാം  അല്ലെങ്കിൽ ഫാം.ഡി  യോഗ്യതയുള്ളവർക്കും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. 21 മുതൽ 42 വയസ്സ് വരെയുള്ളവർക്കാണ് അവസരം.

 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം  ജൂലൈ 23-ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് എറണാകുളം മെഡിക്കൽ കോളേജ് സി.സി.എം ഹാളിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം രാവിലെ 10:30 മുതൽ 11 മണി വരെയായിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

സൗജന്യ ചികിത്സ

തൃപ്പൂണിത്തുറ സർക്കാർ ആയൂർവേദ കോളേജ് ആശുപത്രിയിൽ ദ്രവ്യഗുണ വിജ്ഞാന വിഭാഗം സൗജന്യ ചികിത്സ ലഭ്യമാക്കും. ഉറക്കക്കുറവ്, ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്ന 20 നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക.
 താല്പര്യമുള്ളവർ  എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ ഒ.പി. നമ്പർ 2-ൽ എത്തി ചികിത്സ തേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 7449036320 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കേന്ദ്രാവിഷ്കൃത  പദ്ധതി പ്രകാരം 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് നൽകുന്ന  സ്കോളർഷിപ്പിന് അപേക്ഷ  ക്ഷണിച്ചു.
സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപ വരെയുള്ള പട്ടികജാതി വിദ്യാർത്ഥികൾക്കും , 
സാധുവായ  യു ഡി ഐ എസ് ഇ  ( UDISE) കോഡ് ഉള്ളതുമായ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. 2026-27 വർഷം ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നവർ പുതുതായും, മുൻവർഷം അപേക്ഷിക്കാൻ സാധിക്കാത്ത പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് അപേക്ഷയ്ക്ക് നിർബന്ധമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ആഗസ്റ്റ് 15 . കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായോ 0484-2422256 എന്ന നമ്പറിലോ ബന്ധപ്പെടണം .

അപേക്ഷ ക്ഷണിച്ചു

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്  പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സ്കൂളിന് സാധുവായ  യു ഡി ഐ എസ് ഇ (UDIS)  കോഡ് ഉണ്ടായിരിക്കണം. ഈ പദ്ധതിക്ക് ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല.  ഹരിതകർമ്മ സേന പ്രവർത്തകരുടെ മക്കൾക്ക് ഇതിന് അർഹതയുണ്ടായിരിക്കില്ല.

മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നു എന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെയോ സാമൂഹ്യക്ഷേമ ഓഫീസറുടെയോ സാക്ഷ്യപത്രവും, വിദ്യാർത്ഥിയുടെ ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പും ഹാജരാക്കേണ്ടതാണ്. ഭിന്നശേഷിയുള്ളവരും ഹോസ്റ്റലിൽ താമസിക്കുന്നവരും  അത് സംബന്ധിച്ച സാക്ഷ്യപത്രവും നൽകണം. വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുൻവർഷം (2025-26) അപേക്ഷ നൽകിയിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15 ആണ്. കൂടുതൽ വിവരങ്ങൾക്കായി ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായോ 0484-2422256 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

താൽക്കാലിക നിയമനം

സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു

ടെണ്ടർ ക്ഷണിച്ചു

വാഴക്കുളം ഐ.സി.ഡി.എസ് പ്രൊജക്റ്റിന് കീഴിലുള്ള  വാഴക്കുളം, വെങ്ങോല, കിഴക്കമ്പലം അങ്കണവാടികളിലെ
3 വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് മുട്ട, പാൽ വിതരണം ചെയ്യുന്നതിനായി  ടെണ്ടർ  ക്ഷണിച്ചു.

ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന ജൂലൈ 27 ഉച്ചയ്ക്ക്  2 മണി വരെ.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ  പഞ്ചായത്തിലെ ഐ.സി.ഡി.എസ് സൂപ്പർവൈസറുമായി ബന്ധപ്പെടാവുന്നതാണ്

വാഴക്കുളം: 8590755894
വെങ്ങോല : 9188068633
കിഴക്കമ്പലം : 9847862374
  
അപേക്ഷ ക്ഷണിച്ചു

പട്ടികജാതിയിലെ ദുർബലവിഭാഗക്കാരായ അരുന്ധതിയാർ, ചക്ലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗങ്ങൾക്കായുള്ള ദുർബലവിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2026-27 വർഷത്തെ സ്വയം തൊഴിൽ പദ്ധതിയിലേക്ക് എറണാകുളം ജില്ലയിലെ അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധർ (കൃഷി ഓഫീസർ, മൃഗസംരക്ഷണ/ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ) സാക്ഷ്യപ്പെടുത്തിയ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതികൾക്ക് 3 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നതാണ്.

അപേക്ഷകർ 18 നും 50 നും ഇടയിൽ പ്രായമുള്ളവരും, ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ പ്രായോഗിക പരിചയമുള്ളവരും ആയിരിക്കണം. നിലവിൽ സ്ഥിരമായ തൊഴിലോ വരുമാനമോ ഇല്ലാത്തവരും കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയുള്ളവരുമായിരിക്കണം അപേക്ഷകർ. താല്പര്യമുള്ളവർ ജൂലൈ 25-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിലുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
 
അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിത ശിശുവികസന വകുപ്പ് മുഖേന വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്‌സ് പഠനത്തിന് ധനസഹായം നൽകുന്ന ‘പടവുകൾ’ പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ മെരിറ്റ് സീറ്റുകളിൽ എം.ബി.ബി.എസ്., എഞ്ചിനീയറിംഗ്, ബി.ഡി.എസ്., ബി.എ.എം.എസ്. ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അർഹതയുള്ളത്.

 സ്വാശ്രയ/സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്നവരെ പുതിയ അപേക്ഷകളിൽ പരിഗണിക്കുന്നതല്ല. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്. താല്പര്യമുള്ളവർ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി 2026 ഫെബ്രുവരി 13-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഫോൺ: 0471-2346534

date