Skip to main content

സാക്ഷരതാ മിഷന്‍ മികവുത്സവം സംഘടിപ്പിച്ചു

സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തിവരുന്ന അടിസ്ഥാന സാക്ഷരതാ കോഴ്‌സിലെ സോഫ്റ്റ് വെയര്‍ ഏഴാം ബാച്ചിലെ പഠിതാക്കള്‍ക്ക് മികവുത്സവം സംഘടിപ്പിച്ചു. വണ്ടൂര്‍ കുറ്റിയില്‍ ആശ്രയ സ്‌പെഷല്‍ സ്‌കൂള്‍ പരീക്ഷാ കേന്ദ്രത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അമൃത ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. എ.പി. അഹമ്മദുള്‍ കബീര്‍ പദ്ധതി വിശദീകരണം നടത്തി. സാക്ഷരത മിഷന്‍ ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് അധ്യക്ഷത വഹിച്ചു. ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ഇ. അബ്ബാസ്, അധ്യാപിക റിയ ടി.ജോയ് , സാക്ഷരതാമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ എം.മുഹമദ് ബഷീര്‍, സ്റ്റാഫ് കെ. മൊയ്തീന്‍ കുട്ടി, നോഡല്‍ പ്രേരക് ഇ. സന്തോഷ്‌കുമാര്‍, പ്രേരക് സാജിദ എന്നിവര്‍ നേതൃത്വം നല്‍കി. പരിപൂര്‍ണ്ണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും 600 പേരെ കൂടി കണ്ടെത്തി സാക്ഷരരാക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.അഹമ്മദുള്‍ കബീര്‍ അറിയിച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായാണ് ആദിവാസി - തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്.

date