Post Category
നൈപുണി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ 15 ന്
അന്താരാഷ്ട്ര യുവജന നൈപുണി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ 15 ന് രാവിലെ മലപ്പുറം ജെ എസ് എസ് ഓഫീസില്‍ രാവിലെ 10.30 ന് ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ നിര്‍വ്വഹിക്കും. ജെ എസ് എസ് ചെയര്‍മാന്‍ പി.വി.അബ്ദുള്‍ വഹാബ് എം.പി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര നൈപുണി സംരംഭകത്വ മന്ത്രാലയത്തിനു കീഴില്‍ പ്രവൃത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്തും. ഈ വര്‍ഷം ജില്ലയില്‍ 45 കേന്ദ്രങ്ങളിലായി രണ്ടായിരം പേര്‍ക്ക് തൊഴില്‍ പരിശീലനവും ജോലിയും നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നൂതനമായ മേഖലകളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി പരിശീലനങ്ങള്‍, വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവയും നടക്കും.
date
- Log in to post comments