Skip to main content

കേരള ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്ത തൃശ്ശൂര്‍, മൂവാറ്റുപുഴ, കോട്ടയം എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിങ് നടത്തുന്നു. തൃശ്ശൂരില്‍ ജൂലൈ 21 നും 22 നും രാവിലെ 10.30 മുതല്‍ തൃശ്ശൂര്‍ ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മൂവാറ്റുപുഴ ജൂലൈ 23 ന് രാവിലെ 10.30 മുതല്‍ മൂവാറ്റുപുഴ വൈ.എം.സി.എ. കോണ്‍ഫറന്‍സ് ഹാളിലും കോട്ടയത്ത് ജൂലൈ 24 ന് രാവിലെ 10.30 മുതല്‍ കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളിലും സിറ്റിങ് നടത്തും. ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാര്‍, ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോന്‍ എന്നിവര്‍ പരാതികള്‍ പരിഗണിക്കും. സിറ്റിങ് ദിവസങ്ങളില്‍ നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് ലോകായുക്ത രജിസ്ട്രാര്‍ അറിയിച്ചു.

date